ഗുരുഗ്രാമില്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കള്‍ പ്രായപൂര്‍ത്തികാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ യുവാക്കള്‍ അറസ്റ്റില്‍.

ബി കോം വിദ്യാർത്ഥികളായ അങ്കിത് (19), ലക്ഷ്യ (18) എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. 17 കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കാറിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയുടെ വീടിന് സമീപം തള്ളിയിട്ടു രക്ഷപ്പെടുകയായിരുന്നു.
ചൊവ്വാഴ്ചയാണ് ട്യൂഷൻ സെന്ററിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. സർക്കാർ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനി മൂന്ന് മാസം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രതികളുമായി പരിചയപ്പെടുന്നത്.

വൈകിട്ട് 4.30ന് ട്യൂഷന് പോകാനായി വീട്ടിൽ നിന്നു പുറപ്പെട്ട പെണ്‍കുട്ടി വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ അച്ഛൻ ട്യൂഷൻ സെൻ്ററിലെത്തി അന്വേഷിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി അവിടെ എത്തിയിട്ടില്ലായിരുന്നു.