പാലക്കാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റൂ ആർട്ടിസ്റ്റ് പിടിയില്‍.

കൊല്ലം സ്വദേശി ബിബിൻ ആണ് അറസ്റ്റിലായത്. പാലക്കാട് സ്വദേശിയായ 15-കാരിയുടെ നഗ്നദൃശ്യങ്ങളാണ് പ്രതി പ്രചരിപ്പിച്ചത്. ഈ ദൃശ്യങ്ങള്‍ മറ്റുള്ളവർക്ക് കൈമാറി പണം സമ്ബാദിച്ചതായും പറയുന്നു.
സ്നാപ്ചാറ്റ് വഴി പരിചയം സ്ഥാപിച്ചാണ് പ്രതി നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയത്. പിന്നീട് ഈ ദൃശ്യങ്ങള്‍ മറ്റുള്ളവർക്ക് കൈമാറുകയായിരുന്നു. പെണ്‍കുട്ടിയും ഇയാളും ഒരിക്കലും നേരില്‍പോലും കണ്ടിരുന്നില്ല.

സൈബർസെല്ലിന്റെ സഹായത്തോടെയാണ് എറണാകുളത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നേരത്തേ തേഞ്ഞിപ്പലത്ത് സമാനമായ മറ്റൊരു കേസിലും ബിബിൻ അറസ്റ്റിലായിരുന്നു. പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്.