Kerala

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം സ്വഭാവികം; പി എം എ സലാം

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുന്നറിയിപ്പുമായി മുസ്‌ലിം ലീഗ്. അധികാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കടിപിടികള്‍ യുഡിഎഫിന്റെ രീതിയല്ലെന്ന് പി എം എ സലാം വ്യക്തമാക്കി. CPIM പരാജയം ഉറപ്പിച്ചു. അതിൻ്റെ തെളിവാണ് നാദാപുരം / കുറ്റ്യാടി മണ്ഡലങ്ങളില ബിജെപി ഡീൽ ആരോപണം.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം സ്വഭാവികം. ഇതിലും വലിയ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ലീഗ് ഈ വിഷയത്തില്‍ ഒരു തവണ അതൃപ്തി പരസ്യമാക്കിയതാണ്.

ഇത്തരം പ്രസ്താവനകള്‍ വരാതിരിക്കാന്‍ ഹൈക്കമാന്‍ഡ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു. ഈ പൊരിവെയിലത്ത് യുഡിഎഫിന്റെ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അധ്വാനിച്ച് ത്യാഗം ചെയ്തിട്ടാണ് വിജയത്തിലേക്ക് എത്തിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top