Kerala

കാസർഗോഡ് അഴീക്കൽ ജുമാമസ്ജിദിൽ ശൈശവ വിവാഹം; ഉസ്താദ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

കാസർഗോഡ് ശൈശവ വിവാഹം, ഉസ്താദ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്. അഴീക്കൽ ജുമാമസ്ജിദിൽ നടന്ന ശൈശവ വിവാഹത്തിലാണ് കേസ്.

എടച്ചാക്കൈ ബദർ നഗറിലെ ഷാബിർ ഷെയ്ഖ് (28) പെൺകുട്ടിയുടെ പിതാവ് , പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പറും എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദ് സെക്രട്ടറിയുമായ പി. കെ താജുദ്ദീൻ, ജുമാ മസ്ജിദിലെ ഉസ്താദ് റഹ്മത്തുള്ള എന്നിവരുടെ പേരിലാണ് ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വലിയപറമ്പ് പഞ്ചായത്തിലെ 16 കാരിയെ പടന്ന പഞ്ചായത്തിലെ പ്രവാസിയായ 28 കാരന് കല്യാണം നടത്തിയെന്നാണ് പരാതി. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top