പിഎം ശ്രീ പദ്ധതിയുടെ നിജസ്ഥിതി അറിയാന്‍ സിപിഐ. കേന്ദ്രവുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചോ എന്ന് ചീഫ് സെക്രട്ടറിയോട് ചോദിക്കാനാണ് തീരുമാനം.

സിപിഐ നിയമസഭാ കക്ഷി നേതാവ് മന്ത്രി കെ രാജന് ചീഫ് സെക്രട്ടറിയോട് സംസാരിക്കും. ഒപ്പുവെച്ച വിവരം പാര്‍ട്ടി മന്ത്രിമാരെ ഔദ്യോഗികമായി അറിയിക്കാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയോട് വിവരം തേടുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നോടിയായാണ് വിവരശേഖരണം.
സിപിഐയുടെ ശക്തമായ എതിര്‍പ്പിനെ ഗൗനിക്കാതെ രണ്ടും കല്‍പ്പിച്ചാണ് പിഎം ശ്രീ പദ്ധതിയില്‍ ചേരാനുള്ള ധാരണ പത്രത്തില്‍ സര്‍ക്കാര്‍ ഒപ്പുവച്ചത്.

പിഎം ശ്രീയെ ചൊല്ലി വലിയ തര്‍ക്കമാണ് എല്‍ഡിഎഫില്‍ ഉണ്ടായത്. വിരുദ്ധാഭിപ്രായവുമായി സിപിഐ സിപിഐഎം നേതാക്കള്‍ പരസ്യമായി രംഗത്തെത്തി.