കൊച്ചി ∙ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരെ പരാതി നൽകിയ വനിതാ നേതാവ് തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിയാക്കി .

എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ സ്ഥാനാർഥിയാക്കി സിപിഐ. എംജി സർവകലാശാലയിൽ 2021 ഒക്ടോബറിൽ സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് ആർഷോയ്ക്ക് എതിരെ നിമിഷ പൊലീസിൽ പരാതി നൽകുകയും കോടതിയെ സമീപിക്കുകയും ചെയ്തത്.
നിമിഷ ഇപ്പോൾ അഭിഭാഷകയും സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ്. പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിൽ നിന്നാകും നിമിഷ മത്സരിക്കുക.

എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും എതിർപ്പ് മറികടന്നാണ് നിമിഷ രാജുവിനെ സിപിഐ സ്ഥാനാർഥിയാക്കിയത്.