കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ കടുത്ത പോരാട്ടത്തിനൊരുങ്ങി മുന്നണികൾ. മുൻ മേയർ എം അനില്‍ കുമാറായിരിക്കും എല്‍ഡിഎഫ് സ്ഥാനാർത്ഥി. അതേസമയം മുൻമന്ത്രി കെ ബാബു മത്സരിക്കാനില്ലെന്ന് തീരുമാനിച്ചാല്‍ രമേഷ് പിഷാരടിയെയടക്കം പരിഗണിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.

രമേഷ് പിഷാരടിയുടെ പേര് 2021ലും ഉയർന്നുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടൻ സമ്മതം മൂളിയിട്ടില്ല. രാജു പി നായർ, എം ലിജു എന്നിവരുടെ പേരും പരിഗണനയിലുണ്ട്. മുൻ തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജില്‍ നിന്ന് 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ ബാബു മണ്ഡലം തിരിച്ചുപിടിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ വീണ്ടു മത്സരിക്കണോയെന്ന ആലോചനയിലാണ് ബാബു എന്നാണ് വിവരം.