കോഴിക്കോട്: ‘കടക്ക്പുറത്ത്’ പ്രയോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

വിളിക്കാത്തിടത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ പോകരുതെന്നും അങ്ങനെ വന്നതുകൊണ്ടാണ് പുറത്തുകടക്കൂവെന്ന് പറയേണ്ടി വന്നിട്ടുണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
വിളിച്ചിടത്തേ പോകാന്‍ പാടുള്ളൂ. വിളിക്കാത്തയിടത്തേക്ക് പോകാന്‍ പാടില്ല. വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടത്.

അങ്ങനെ വന്നാല്‍ നിങ്ങള്‍ ദയവായി പുറത്തേക്ക് പോകൂവെന്ന് ചോദിക്കുന്നതിന് പകരം നിങ്ങള്‍ പുറത്ത് കടക്കൂവെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടാവും. അത്രയുള്ളൂ’, മുഖ്യമന്ത്രി പറഞ്ഞു.