വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ധർമ്മടത്ത് മൂന്നാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ. 2077 വോട്ടുകൾക്ക് യൂത്ത് കോൺഗ്രസ് നേതാവ് വി പി അബ്ദുൾ റഷീദ് ലീഡ് ചെയ്യുന്നു.

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ടു മണിക്കൂറിലേക്ക് കടക്കുമ്പോൾ യു.ഡി.എഫ് 88 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. എൽ.ഡി.എഫ് 49 സീറ്റുകളിലും എൻ.ഡി.എ 3 സീറ്റുകളിലും മുന്നിലാണ്.
യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. ഒരു ഡസനോളം മന്ത്രിമാർ പിന്നിലുള്ളത് ശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതിന്റെ സൂചനയാണ് നൽകുന്നത്. കേരളം അടുത്ത അഞ്ചുവർഷം ആരു ഭരിക്കുമെന്ന് മണിക്കൂറുകൾക്കകം അറിയാം.