തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പകര്‍ത്തിയ നേതാവാണ് വെളളാപ്പളളി നടേശനെന്ന് പിണറായി വിജയന്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് ഉയര്‍ന്നത് വെളളാപ്പളളിയുടെ കാലത്താണെന്നും അദ്ദേഹത്തിന്റേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണീയം കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനച്ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.