Kerala

പെട്രോൾ പമ്പിലെ ഓഫീസിലേക്ക് കടന്നുകയറി മോഷണം, തട്ടിയെടുത്തത് ഒന്നരലക്ഷം രൂപ; സംഭവം ഇന്ന് പുലർച്ചെ

തിരുവനന്തപുരം: തലസ്ഥാനത്തെ പെട്രോൾ പമ്പിൽ മോഷണം. ഇന്ന് പുലർച്ചെയാണ് പാളയത്തെ പെട്രോൾ പമ്പിൽ കവർച്ച നടന്നത്. പമ്പിലെ ഓഫീസിൽ കയറിയ മോഷ്ടാവ് ഒന്നര ലക്ഷം രൂപയുമായി കടന്നുകളയുകയും ചെയ്തു. സംഭവത്തിൽ മ്യൂസിയം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതാദ്യമായല്ല ഈ പെട്രോൾ പമ്പിൽ മോഷണം നടക്കുന്നത്.

പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ, മോഷണം നടക്കുന്ന സമയത്ത് പമ്പിൽ ഒരു ജീവനക്കാരൻ ഉണ്ടായിരുന്നു. ഇയാളുടെ കണ്ണുവെട്ടിച്ചാണ് കള്ളൻ പമ്പിലെ ഓഫീസിൽ കടന്നതും പണം അപഹരിച്ചതും. മൂന്നുദിവസത്തെ കളക്ഷൻ തുകയായ ഒന്നര ലക്ഷം രൂപയുമായാണ് കള്ളൻ കടന്നുകളഞ്ഞത്.

നേരെത്തെ ഇതേ പമ്പിൽ മോഷണം നടത്തിയ ആൾ തന്നെയാണ് ഈ മോഷണത്തിനും പിന്നിൽ എന്നതുൾപ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്. വിരലടയാള വിദഗ്ദ്ധരടക്കം സ്ഥാനത്തെത്തി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. സംഭവത്തിൽ മ്യൂസിയം പോലീസിന്റെ അന്വേഷണം തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top