Kerala

സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തേക്ക് പ്രതിഷേധം

പത്തനംതിട്ട: എൻഎസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തേയ്ക്ക് പ്രതിഷേധവും പദയാത്രയും നടത്തി ഒരു വിഭാ​ഗം സമുദായ അം​ഗങ്ങൾ.

പ്രകടനം തടയാൻ ശ്രമിച്ച പെരുന്നയിലെ എൻഎസ്എസ് അംഗങ്ങളെ പൊലീസ് നീക്കി. എൻഎസ്എസ് കർമ്മസമിതി ആലുവ എന്ന പേരിലുള്ള ഒരു വിഭാ​ഗം സമുദായ അം​ഗങ്ങൾ ആണ് പ്രതിഷേധിച്ചിരിക്കുന്നത്.

പദയാത്ര എൻഎസ്എസ് കോളേജിന് മുന്നിൽ തടഞ്ഞു. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ല. ‌

മന്നത്ത് പത്മനാഭന്റെ ചിത്രം വഴിയിൽ വെച്ച് പുഷ്പാർച്ചന നടത്തി പ്രതിഷേധക്കാർ മടങ്ങിപ്പോയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top