Kerala

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ്. വ്യക്തിപരമായ കാരണങ്ങളുണ്ട്. കേരള കോൺഗ്രസിന് 10 സീറ്റിൽ കുറയരുത്. കഴിഞ്ഞ തവണ 10 സീറ്റിൽ മത്സരിച്ചതാണ്. സീറ്റുവെച്ചു മാറൽ വേണമെങ്കിൽ ആവാം. എന്നാൽ സീറ്റുവെച്ചു മാറുന്നതിനെക്കുറിച്ച് കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും പിസി തോമസ്  പറഞ്ഞു.

കേരള കോൺഗ്രസ് പിജെ ജോസഫിന്റെയും പ്രവർത്തകരുടെയും തറവാടാണെന്നും പിസി തോമസ് പറഞ്ഞു. അതിനാൽ ജോസ് കെ മാണി തങ്ങളെ ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും അദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് എന്ന ഒറ്റ പാര്‍ട്ടിയെ നിലവിലുള്ളു. അത് പിജെ ജോസഫ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണെന്ന് പിസി തോമസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top