പത്തനംതിട്ട: പത്തനംതിട്ടയിൽ കാറിനുള്ളിൽ കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകരായി അഗ്നിശമനസേന. വീട്ടിലെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളിൽ താക്കോലുമായി കയറിയ കുട്ടി ഉള്ളിൽ അകപ്പെടുകയായിരുന്നു.

സംഭവത്തിൽ പുറമറ്റം പഞ്ചായത്തിലെ പടുതോട്ടിൽ തേക്കനാൽ വീട്ടിൽ കിരൺ റ്റി മാത്യുവിന്റെ മകൻ ഇവാൻ ആണ് കാറിനുള്ളിൽപെട്ടത്.