പത്തനംതിട്ട: പത്തനംതിട്ട ബിജെപി ജില്ലാ കമ്മിറ്റി അംഗം സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

കോട്ടേത്ത് ഹരിയാണ് ബിജെപി വിട്ടത്. പന്തളം നഗരസഭയിലെ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട എതിര്‍പ്പാണ് ബിജെപി വിടാന്‍ കാരണമായത്. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന വി മുരളീധരന്റെ ബന്ധുവാണ് കോട്ടേത്ത് ഹരി.
പന്തളം നഗരസഭയില്‍ 126 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഇത്തവണ മൂന്ന് മുന്നണികളും തുല്യപ്രതീക്ഷയിലാണ്.

ഇത്തവണ എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചുനിന്നാലും ഭരണം നിലനിര്‍ത്തുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.