തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. പാമ്പാടി പഞ്ചായത്തിൽ യുഡിഎഫ് പിടിച്ചെടുത്തു. മന്ത്രി വി എൻ വാസൻ്റെ വാർഡിൽ എൽഡിഎഫ് തോറ്റു.

അതേസമയം, എം വി ശ്രേയാംസ്കുമാറിന്റെ വാർഡിൽ ബിജെപി മുന്നേറ്റം. കൽപ്പറ്റ നഗരസഭയിൽ ബിജെപി അക്കൗണ്ട് തുറന്നത് പുളിയാർമല വാർഡിലാണ്. തിരുനെല്ലി പഞ്ചായത്തിലും ഒന്നാം വാർഡിലും ബിജെപി അക്കൗണ്ട് തുറന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം നിന്ന പഞ്ചായത്തിലാണ് ഇത്തവണ ബിജെപി നേട്ടമുണ്ടാക്കിയത്.