തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ രാജിയില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കോണ്‍ഗ്രസിനുവേണ്ടി കൂടുതല്‍ സജീവമാകേണ്ടതിന്റെ ആവശ്യകതയാണ് സംഭാഷണത്തില്‍ പാലോട് രവി പറഞ്ഞതെന്നും പറയുന്നതില്‍ ഉപയോഗിച്ച വാക്കുകളില്‍ ശ്രദ്ധ വേണമായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടായിരുന്നോ രാജി എന്ന ചോദ്യത്തില്‍ നിന്നും സണ്ണി ജോസഫ് ഒഴിഞ്ഞുമാറി. രാജിക്കത്ത് കിട്ടി, അത് സ്വീകരിച്ചു. കെപിസിസി ആവശ്യപ്പെട്ടാണോ രാജി എന്ന് പാലോട് രവിയോട് തന്നെ ചോദിക്കുക എന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.
‘അദ്ദേഹത്തിന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. താല്‍ക്കാലിക ചുമതല എന്‍ ശക്തന് നല്കി. കോണ്‍ഗ്രസിന്റെ മാനം തെളിഞ്ഞാണ് നില്‍ക്കുന്നത്. അധികം ഇരുണ്ടിട്ടില്ല’- സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
