തിരുവനന്തപുരം: ജാമ്യവ്യവസ്ഥ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി രംഗത്ത്.

യുവതിക്കെതിരെ രാഹുൽ ഈശ്വർ വീണ്ടും വീഡിയോ ചെയ്തു എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്.ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എഐജിക്ക് കിട്ടിയ പരാതി സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്.