രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യന്റെ പ്രസ്താവനയിൽ, പിജെ കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. എൻഎസ്എസ് ആസ്ഥാനത്ത് വെച്ചാണ് അതൃപ്തി അറിയിച്ചത്. ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

എന്നാൽ വിഷയത്തിൽ വിശദീകരണവുമായി പി ജെ കുര്യൻ രംഗത്തെത്തി.രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് പറഞ്ഞിട്ടില്ല. താൻ പറഞ്ഞെന്ന പ്രചരണം ശരിയല്ലെന്ന് സമൂഹമാധ്യമത്തിൽ പിജെ കുര്യൻറെ കുറിപ്പ്. ആരു നിന്നാലും ജയിക്കും എന്നാണ് താൻ പറഞ്ഞിട്ടുള്ളത്. മറ്റുള്ള പ്രചരണം ശരിയല്ലെന്നും പിജെ കുര്യൻ വ്യക്തമാക്കി.