പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടേക്ക് വരാനുള്ള നീക്കത്തെ പ്രതിരോധിച്ച് ബിജെപി.

എംഎല്‍എ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. എംഎല്‍എ ഓഫീസ് താഴിട്ട് പൂട്ടാന്‍ ശ്രമിച്ചതോടെയാണ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് എംഎല്‍എ ഓഫീസ് ഉപരോധിച്ചതും താഴിട്ടുപൂട്ടാന്‍ ശ്രമിച്ചതും. രാഹുല്‍ ഇന്ന് പാലക്കാട് എത്തുമെന്ന പ്രചാരണത്തെ തുടര്‍ന്നായിരുന്നു ബിജെപി പ്രതിഷേധം.

സ്ത്രീപീഡന വീരന്‍ പാലക്കാടിന് വേണ്ട, ഭ്രൂണഹത്യ, സ്ത്രീ പീഡനം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുക തുടങ്ങിയ പോസ്റ്ററുകള്‍ ഉയര്‍ത്തിയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം.