Kerala

ഇടിമിന്നലിൽ വീടിന് തീ പിടിച്ചു

പാലക്കാട്: ഇടിമിന്നലിൽ വീടിന് തീ പിടിച്ചു. മണ്ണാർക്കാട് കരിമ്പ അയ്യപ്പൻകോട്ട മമ്പുറം സ്വദേശി കണ്ണന്റെ തറവാട് വീടാണ് കത്തി നശിച്ചത്. വീടിന്റെ മേൽകുര പൂർണമായും കത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല.

മമ്പുറം സ്വദേശി റെജിയും കുടുംബവുമാണ് ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നത്. വീടിന്റെ മേൽക്കൂര പൂർണ്ണമായും, താഴ് ഭാഗം ഭാഗികമായും കത്തി നശിച്ചു. വീട്ടിലെ അലമാര, കട്ടിൽ, മേൽഭാഗത്തേക്ക്‌ കയറുന്ന ഏണി എന്നിവയടക്കം കത്തി നശിച്ചു. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമനസേനയെത്തി തീ അണച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top