Kerala

നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചു കയറി അപകടം, 2 യുവതികൾ മരിച്ചു

പാലക്കാട് വാളയാർ ഔട്ട് ചെക്ക്പോസ്റ്റിന് സമീപം നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ 2 തമിഴ്നാട് സ്വദേശികൾ മരിച്ചു.

അമ്പത്തൂർ സ്വദേശികളായ ലാവണ്യ, മലർ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം. എറണാകുളത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന 7 അംഗ സംഘം യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. കാറിന്റെ ഇടതുഭാ​ഗത്തുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്.കാറിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top