പാലാ: സെന്റ് തോമസ് കോളജിലെ പ്ലാറ്റിനം ജൂബിലി ആഘോഷം രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസമെന്നത് വളര്‍ച്ചയക്കുള്ള താക്കോലാണെന്നും പാലാ സെന്റ് തോമസ് കോളജ് അപ്രകാരം 75 വര്‍ഷങ്ങള്‍ അപ്രകാരം പൂര്‍ത്തീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ദ്രൗപതി മുര്‍മ്മു പറഞ്ഞു.
മനുഷ്യരെ പരുവപ്പെടുത്തിയെടുക്കുന്ന ഇടങ്ങളാണ് കലാലയങ്ങളെന്നും സെന്റ് തോമസ് കോളജ് അപ്രകാരം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രസിഡന്റ് കൂട്ടിചേര്‍ത്തു.

ഗവർണർ രാജേന്ദ്ര അർലെക്കർ, ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ജോസ് കെ മാണി എംപി, ഫ്രാൻസിസ് ജോർജ് എംപി, മന്ത്രി വി എൻ വാസവൻ, മാണി സി കാപ്പൻ MLA തുടങ്ങിയവർ പങ്കെടുത്തു.