Kottayam

പാലാ രൂപതയുടെ പ്രസ്‌ബിറ്ററൽ കൗൺസിലിന്റെയും പാസ്റ്ററൽ കൗൺസിലിന്റെയും സംയുക്ത സമ്മേളനം നാളെ വാഗമണ്ണിൽ

വാഗമൺ: പാലാ രൂപതയുടെ പതിനാലാം പ്രസ്‌ബിറ്ററൽ കൗൺസിലിന്റെയും പാസ്റ്ററൽ കൗൺസിലിന്റെയും സംയുക്ത സമ്മേളനം നാളെ (ഒക്ടോബർ 21, ബുധനാഴ്ച) രാവിലെ 10.30ന് വാഗമൺ മൗണ്ട് നെബോ എപ്പാർക്കിയൽ റിട്രീറ്റ് സെന്ററിൽ നടക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തിൽ പങ്കെടുക്കും.

രൂപതയുമായി ബന്ധപ്പെട്ട ആനുകാലിക വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും. രൂപതയുടെ അജപാലന പ്രവർത്തനങ്ങൾക്കും സഭയുടെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കും പ്രസക്തമായ വിഷയങ്ങൾ കൗൺസിൽ അംഗങ്ങൾചർച്ചാവിഷയമാക്കും. ഉച്ചകഴിഞ്ഞു 3.00ന് നടക്കുന്ന പ്രാത്ഥനയോടെ സമ്മേളനം സമാപിക്കും.

വാഗമൺ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. തോമസ് വാഴചാരിക്കലും പ്രസ്‌ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. മാത്യു ആലപ്പാട്ടുമേടയിലും പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. വി പി ദേവസ്യായും സെക്രട്ടറി അഡ്വ. സിജി ആന്റണി തെക്കേടത്തും സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
സമ്മേളനത്തിൽ പങ്കെടുക്കുന്ന മുൻകൂട്ടി അറിയിച്ചിരിക്കുന്നവർക്കായി വിവിധ കേന്ദ്രങ്ങളിൽനിന്ന് വാഗമണ്ണിലേക്ക് ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രയ്ക്കായി ബസ് സൗകര്യം ഉപയോഗിക്കുന്ന അംഗങ്ങൾ അതാത് കേന്ദ്രങ്ങളിൽ കൃത്യസമയത്ത് എത്തിച്ചേരണം.

കാറിൽ എത്തുന്നവർക്കായി മൗണ്ട് നെബോയിൽ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. രൂപതയിലെ 20 ഫൊറോനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും വൈദികരുടെ പ്രതിനിധികളുമാണ് യോഗത്തിൽ സംബന്ധിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top