Kerala

കലാനിലയം സ്ഥിരം നാടകവേദി പോലെ പാലാ രാമപുരം റോഡിൽ അപകടങ്ങൾ സ്ഥിരം തുടർക്കഥയാകുന്നു

പാലാ രാമപുരം റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു ഇന്ന് ഉച്ചയ്ക്ക് പാലായിന്ന് രാമപുരത്തേക്ക് യാത്ര ചെയ്ത സ്കൂട്ടർ യാത്രക്കാരൻ ചിറ്റാർ കുരിശുപള്ളി ജംഗ്ഷനിൽ വെച്ച് പേണ്ടാനംവയൽ ഭാഗത്ത് നിന്നും വന്ന കാർ സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരനും സ്കൂട്ടർ റോഡിൽ വീഴുകയും രാമപുരത്ത് ഭാഗത്ത് നിന്നും എയ്സ് എന്ന വാഹനം സ്കൂട്ടറിന്റെ മുകളിലൂടെ കയറി നിർത്താതെ പോവുകയും ചെയ്തു .

സ്കൂട്ടർ യാത്രക്കാരുടെ പരിക്കുപറ്റി ആശുപത്രിയിലാണ് ചിറ്റാർ മുതൽ നെച്ചിപുഴൂർ വരെ റോഡിന് വീതി കുറവാണ് തോട് പുറമ്പോക്കിൽ നിന്ന് താമസക്കാർ ഒഴിഞ്ഞു പോയിട്ടും റോഡിന് വീതി കൂട്ടാൻ അധികൃതർ തയ്യാറാകുന്നില്ല.

ഈ റോഡിലൂടെ യാത്ര ചെയ്യുന്ന ആളുകൾക്ക് യാത്ര പേടിസ്വപ്നമായി മാറുകയാണ്. ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ വാഹനങ്ങളുടെ വൻ പെരുപ്പം വന്നണയുമ്പോൾ  പ്രദേശവാസികൾക്ക് ആശങ്കയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top