
പാലാ: മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ പുന്നത്താനി പുറത്തേൽ കടവ് റോഡിൻറെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലിൽ നിർവഹിച്ചു
ളാലം ബ്ലോക്ക് പഞ്ചായത്തിന്റെ 2024 25 ജനകീയസൂത്രണ പദ്ധതിയിൽപ്പെടുത്തി നാലുലക്ഷം രൂപ ഉപയോഗിച്ചാണ് പണികൾ പൂർത്തീകരിക്കുന്നത് വാർഡ് മെമ്പർ നളിനി ശ്രീധരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സണ്ണി വട്ടക്കാനയിൽ സണ്ണി പുത്തൻപുരയിൽ ബേബി വെട്ടത്ത് ടോമി കുന്നുംപുറം ശ്രീധരൻ തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു
