Kerala

പാലായിൽ രാഷ്ട്രപതിയുടെ ചടങ്ങിനിടെ അതീവ സുരക്ഷാ മേഖലയിലൂടെ ബൈക്കിൽ പാഞ്ഞ മൂവർ സംഘത്തിനെതിരെ അന്വേഷണം

കോട്ടയം: രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ കോട്ടയം പാലായിൽ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. മൂന്ന് പേരാണ് ഒരു ബൈക്കിൽ പ്രവേശനമില്ലാത്ത റോഡിലൂടെ പാഞ്ഞത്. യുവാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പൊലീസ് തടഞ്ഞിട്ടും യുവാക്കൾ നിൽക്കാതെ ബൈക്കിൽ യാത്ര തുടരുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്.

KL 06 J 6920 എന്ന നമ്പരിലുള്ള ബൈക്കിലാണ് യുവാക്കൾ എത്തിയത്. പാലായിൽ കൊട്ടാരമറ്റം മുതൽ പുലിയന്നൂർ ജംഗ്ഷൻവരെ വാഹന ഗതാഗതം രാഷ്ട്രപതിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി ഉച്ചയ്ക്ക് ഒരു മണി മുതൽ പൂർണ്ണമായും തടസ്സപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഒരു ബൈക്കിൽ മൂന്നു യുവാക്കൾ പൊലീസ് വലയം ഭേദിച്ച് യാത്ര നടത്തിയത്.

രാഷ്ട്രപതി ചടങ്ങിൽ പങ്കെടുത്ത് യാത്ര തിരിക്കുംമുമ്പായിരുന്നു സംഭവം. കൊട്ടാരമറ്റം ആർവി ജംഗ്ഷൻ ഭാഗത്തു നിന്നിരുന്ന പൊലീസിനെ വകവയ്ക്കാതെ കടന്നു വന്ന ബൈക്ക് യാത്രികർ കടപ്പാട്ടൂർ നിന്ന പൊലീസുകാരെയും വെട്ടിച്ച് ചടങ്ങ് നടക്കുന്ന സെൻ്റ് തോമസ് ഭാഗത്തേയ്ക്ക് ഓടിച്ചു പോയതായി ദൃക്സാക്ഷികൾ പറഞ്ഞു.

തുടർന്ന് സെൻ്റ് തോമസ് കോളജിനു മുന്നിലൂടെ പോയ ബൈക്ക് യാത്രികരെ തടയാൻ ശ്രമിച്ച പൊലീസുകാരെയും വെട്ടിച്ച് കോട്ടയം ഭാഗത്തേയ്ക്ക് പാഞ്ഞു പോകുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top