Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; വിശദീകരണം തേടി എ പത്മകുമാറിന് പാര്‍ട്ടി നോട്ടീസ്

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്ത മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനോട് വിശദീകരണം തേടി പാര്‍ട്ടി.

പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് എ പത്മകുമാറിന് തപാലില്‍ നോട്ടീസ് അയച്ചു. വിശദീകരണം ലഭിച്ചശേഷം നടപടി എടുത്തേക്കും. നോട്ടീസ് അയച്ചത് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമെന്നാണ് സൂചന. ജില്ലാ കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും കഴിഞ്ഞ ദിവസം പത്മകുമാറിനെ നീക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top