പാലക്കാട്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സിപിഎം നേതാവ് പി സരിന്.

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ തന്റെ ഒഫിഷ്യല്‍ എക്സ് ഹാന്‍ഡിലില്‍ ഒഫീഷ്യല്‍ ലെറ്റര്‍ ഹെഡില്‍ അഭിസംബോധന ചെയ്ത് എഴുതിയ വരികള്‍ക്ക് ഇങ്ങനെ മറുപടി പറഞ്ഞാല്‍ പോരാ എന്നാണ് സരിന് പറഞ്ഞത്.

തന്റെ ഫെയ്സ്ബുക്കിലാണ് സരിന് രേവന്ത് റെഡ്ഡിയുടെ ലെറ്റര്‍ ഹെഡ് ഉള്‍പ്പെടെ ഷെയര്‍ ചെയ്തുകൊണ്ട് കുറിപ്പിട്ടത്.