Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; പാലക്കാട് പി സരിൻ സ്ഥാനാർഥിയാകും

പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികൾ ആരൊക്കെയെന്ന പ്രാഥമിക പട്ടിക തയാറായി. പാലക്കാട് മണ്ഡലത്തിലേക്ക് കോൺഗ്രസിൽ നിന്നും സിപിഎമ്മിലെത്തിയ പി.സരിന്റെ പേര് ആണ് ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ടുവച്ചത്.

എന്നാൽ യുഡിഎഫ് ഉൾപ്പെടെ മറ്റ് മുന്നണികളുടെ തീരുമാനം വന്ന ശേഷം മാത്രമേ പ്രഖ്യാപനമുണ്ടാകൂ എന്നാണ് പാർട്ടി തീരുമാനം. നെന്മാറ, ആലത്തൂർ എന്നീ മണ്ഡലങ്ങളിൽ രണ്ട് ടേം പൂർത്തിയാക്കിയവർ മാറി നിൽക്കും. ഈ സാഹചര്യത്തിൽ നെൻമാറയിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പ്രേമൻ്റെ പേരാണ് നിർദേശിച്ചിരിക്കുന്നത്. ആലത്തൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പൊന്നുക്കുട്ടന്റെ പേരും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top