സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിക്ക് പിണറായി വിജയന്‍റെ വിലക്ക്.

പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയിൽ മാത്രമാണ്, അതുപയോഗിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാനാവില്ലെന്നാണ് പിണറായിയുടെ വാദം. കഴിഞ്ഞ 19 ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു സംഭവം

പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവരുമായി സംസാരിച്ചപ്പോള്‍ ഇത്തരമൊരു വിലക്ക് പറഞ്ഞില്ലല്ലോ എന്ന് പികെ ശ്രീമതി ചോദിച്ചതായാണ് വിവരം. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ശ്രീമതി പങ്കെടുത്തില്ല. ശനിയാഴ്ച നടന്ന സംസ്ഥാന കമ്മിറ്റിയില്‍ ശ്രീമതി പങ്കെടുത്തിരുന്നു. മധുര പാര്‍ട്ടി കോണ്‍ഗ്രസാണ് കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ശ്രീമതിക്കും, മുഹമ്മദ് യൂസഫ് തരിഗാമിക്കും പ്രായപരിധിയില്‍ ഇളവ് അനുവദിച്ചത്.

