Kerala

സ്വര്‍ണപ്പാളി അടിച്ചു മാറ്റിയത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യം; സർക്കാരിനെതിരെ പി കെ കുഞ്ഞാലികുട്ടി

സ്വര്‍ണപ്പാളി അടിച്ചു മാറ്റിയത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യം എന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.

ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന് ആണ്. 2019- ന് ശേഷം ആണ് ഇത് നടന്നത് എന്നതില്‍ ഒരു സംശയവുമില്ല എന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്വര്‍ണപ്പാളി അടിച്ചുമാറ്റി എന്നു പറയുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. 2019ന് ശേഷമാണ് എന്നുള്ള കാര്യം ഉറപ്പാണ്. എന്നു പറഞ്ഞാല്‍ ഇതിന്റെ ഉത്തരവാദിത്തം ഈ ഗവണ്‍മെന്റിന് തന്നെ ആണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അന്വേഷണം നടക്കട്ടെ.

തട്ടിക്കൂട്ടിയ അന്വേഷണം കൊണ്ട് കാര്യമില്ല എന്ന് യുഡിഎഫ് പറഞ്ഞിട്ടുണ്ട്. കോടതി തന്നെ അന്വേഷണം നടത്തിക്കോട്ടെ. നിഷ്പക്ഷമായ അന്വേഷണം നടത്തി അതിന്റെ പവിത്രത സംരക്ഷിക്കട്ടെ – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top