കണ്ണൂര്‍: സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ പ്രതികരിച്ച് ജയില്‍ ഉപദേശകസമിതി അംഗം പി ജയരാജന്‍. അടച്ച സെല്ലിന്റെ ഇരുമ്പഴി മുറിച്ചാണ് ഗോവിന്ദച്ചാമി പുറത്തുകടന്നതെന്നാണ് പ്രാഥമിക വിവരമെന്നും ഗൗരവമായി അന്വേഷിക്കേണ്ട വിഷയമാണെന്നും പി ജയരാജന്‍ പറഞ്ഞു.

എന്നാല്‍ ജയില്‍ ചാട്ടം ആസൂത്രിതമാണോയെന്ന് സംശയിക്കത്തക്ക നിലയില്‍ ചില രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും പ്രചാരണം അഴിച്ചുവിടുന്നുണ്ടെന്നും പി ജയരാജന്‍ ചൂണ്ടിക്കാട്ടി. ബിജെപി മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
സുരേന്ദ്രന്റെ പ്രതികരണം അധ്യക്ഷസ്ഥാനം പോയ ശേഷമുള്ള മനോനില വ്യക്തമാക്കുന്നതാണെന്നും ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം ചെറുതാണെന്നും പി ജയരാജന്‍ പരിഹസിച്ചു. കെ സുരേന്ദ്രന്റെ മനോനില പരിശോധിക്കണമെന്നും പി ജയരാജന്‍ പറഞ്ഞു.
