കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസിനെതിരായ പ്രസ്താവനയുമായി ബന്ധപ്പെട്ട് പി ജെ കുര്യനെതിരെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് പരാതി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫിലാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തെരുവില്‍ പൊരുതുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാരുമായി താരതമ്യം ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് പരാതിയില്‍ പറയുന്നു.
പ്രസ്താവനയുമായി ബന്ധപ്പെട്ട് പി ജെ കുര്യനില്‍ നിന്ന് വിശദീകരണം തേടണമെന്നും പരാതിയില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താണ് പി ജെ കുര്യന്‍ പ്രസ്താവന നടത്തിയത്. പി ജെ കുര്യന്‍ ഉന്നയിച്ച താഴെത്തട്ടിലെ സംഘടനാ ദൗര്‍ബല്യം അംഗീകരിക്കുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
