കട്ടപ്പന: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എങ്ങനെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചാക്കിട്ടതെന്ന് തനിക്കറിയാമെന്ന് ബിജെപി നേതാവ് പി സി ജോർജ്.

വെള്ളാപ്പള്ളിയെ പിണറായി എങ്ങനെ ചാക്കിട്ടുവെന്ന് തനിക്ക് അറിയാം. പക്ഷെ കുറ്റപ്പെടുത്തുന്നില്ലെന്നും പി സി ജോർജ് പറഞ്ഞു.
പിണറായി തൻ്റെ വാഹനത്തിൽ ഭാര്യയേയും മക്കളേയും മാത്രമേ കയറ്റാറുള്ളൂ. ആദ്യമായിട്ടാണ് പുറത്തുനിന്ന് ഒരാൾ വാഹനത്തിൽ കയറിയതെന്നും പിസി ജോർജ് പറഞ്ഞു.

അടുത്ത ഭരണം വരുമ്പോൾ പിണറായി സെൻട്രൽ ജയലിൽ പോകുമെന്നും പി സി ജോർജ് പറഞ്ഞു. എൻഎസ്എസിൻ്റെ നിലപാട് മാറ്റത്തിൽ ദുഃഖിതനാണെന്നും സുകുമാരൻ നായർ എങ്ങനെ ഈ അബദ്ധം കാണിച്ചുവെന്ന് അറിയില്ലെന്നും പി സി ജോർജ് പറഞ്ഞു.
ബിജെപി നടത്തുന്ന ജനസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി സി ജോർജ്.