പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മേജര്‍ രവി എത്തുമെന്ന് സൂചന. മേജര്‍ രവിയുടെ സിനിമാരംഗത്തെ താരമൂല്യം നേട്ടമാകുമെന്നാണ് എന്‍ഡിഎ നേതാക്കളുടെ വിലയിരുത്തല്‍. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങള്‍ മേജര്‍ രവി സന്ദര്‍ശിച്ചു. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒറ്റപ്പാലത്ത് കാല്‍ ലക്ഷത്തിലേറെ വോട്ട് നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ.

അതേസമയം, വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ സംസ്ഥാന ഉപാധ്യക്ഷയും കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയാകും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും. ആര്‍ ശ്രീലേഖ ചുവരെഴുതും.