ഓസ്കാർ ജേതാവും നടനും സംവിധായകനും നിർമ്മാതാവുമായ റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു. 89 വയസായിരുന്നു. ഉട്ടായിലെ പ്രൊവോയിലുള്ള വീട്ടിൽ വച്ചാണ് റെഡ്ഫോർഡ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ പബ്ലിസിറ്റി സ്ഥാപനമായ റോജേഴ്‌സ് & കോവൻ പിഎംകെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞതായി പത്രം പറഞ്ഞു.

മരണ കാരണം പുറത്തു വിട്ടിട്ടില്ല. സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യു.എസിലെ യൂട്ടായിൽ സൺഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് ഇദ്ദേഹമാണ്.
ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഒരു സിനിമാജീവിതത്തിലെ ഇതിഹാസമായിരുന്നു റെഡ്ഫോർഡ്. 1960 കളിലും 70 കളിലും ‘ബുച്ച് കാസിഡി ആൻഡ് ദി സൺഡാൻസ് കിഡ് ‘

(1969), ‘ദി സ്റ്റിംഗ്’ (1973), ‘ഓൾ ദി പ്രസിഡന്റ്സ് മെൻ’ (1976) തുടങ്ങിയ ക്ലാസിക്കുകളിലെ വേഷങ്ങളിലൂടെയാണ് റെഡ്ഫോർഡ് പ്രശസ്തിയിലേക്ക് ഉയർന്നത്.