കോഴിക്കോട്: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുന്നു. വെള്ളിയാഴ്ച കോഴിക്കോട്ടെ മൊത്തവിപണിയിൽ വെളിച്ചെണ്ണയ്ക്ക് 334 രൂപയാണ് വില. ഓണക്കാലത്ത് വെളിച്ചെണ്ണ ലിറ്ററിന് 500 രൂപയ്ക്ക് മുകളിലെത്തിയിരുന്നു.

വന്‍തോതില്‍ വിളവെടുപ്പ് നടന്നതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണമായി വ്യാപാരികള്‍ പറയുന്നത്. വിലക്കയറ്റം ബാധിച്ചതോടെ നാളികേര വ്യാപാരത്തില്‍ കാര്യമായ കുറവ് വന്നിരുന്നു. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് കൂടിയത് ഇപ്പോഴത്തെ വിലക്കുറവിന് കാരണമായിട്ടുണ്ട്. ഇന്തോനേഷ്യയില്‍ നിന്നുള്ള നാളികേരവും വിപണിയിലെത്തുന്നുണ്ട്.