തിരുവനന്തപുരം: രാജ്യത്ത് കൂടുതല്‍ കടബാധ്യതയുള്ളവരുടെ എണ്ണത്തില്‍ കേരളം (29.9 ശതമാനം) മൂന്നാം സ്ഥാനത്ത്. ദേശീയ സ്റ്റാറ്റിസ്റ്റിക് മന്ത്രാലയത്തിന്റെ അര്‍ധവാര്‍ഷിക ജേര്‍ണലിലാണ് കണക്കുള്ളത്.

ഒന്നാമത് ആന്ധ്രപ്രദേശും (43.7) രണ്ടാംസ്ഥാനത്ത് തെലങ്കാന (37.2)യുമാണ്. തമിഴ്‌നാട് (29.4), കര്‍ണ്ണാടക (23.2)യുമാണ് നാലും അഞ്ചും സ്ഥാനത്ത്. കടബാധ്യതയില്‍ രാജ്യത്തെ ദേശീയ ശരാശരി 14.7 ശതമാനമാണ്.
എന്നാല്‍ കടബാധ്യതയും കുടംബത്തിന്റെ സാമ്പത്തിക സ്ഥിതിയും തമ്മില്‍ ബന്ധമുണ്ട്. രാജ്യത്ത് കടബാധ്യത കൂടുതലുള്ളത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കുടുംബങ്ങള്‍ക്ക് വായ്പകള്‍ തിരിച്ചടക്കാനുള്ള ശേഷിയും കൂടുതലാണ്. ഇക്കാരണത്താലാണ് കടബാധ്യതയുള്ളവരുടെ എണ്ണവും കൂടുന്നതെന്നാണ് വിലയിരുത്തല്‍.
തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത കുറവെന്നതിനാല്‍ ധനകാര്യസ്ഥാപനങ്ങള്‍ കടമെടുപ്പിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.