തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷ് ചുമതലയേറ്റു.

കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഒ ജെ ജനീഷ് സംസ്ഥാന അദ്ധ്യക്ഷനായും ബിനു ചുള്ളിയില്‍ വര്‍ക്കിംഗ് പ്രസിഡന്റായും ചുമതലയേറ്റു. കെപിസിസി അദ്ധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രതീക്ഷിക്കാത്ത ഘട്ടത്തിലാണ് ഈ സ്ഥാനം ഏറ്റെടുത്തതെന്ന് ജനീഷ് പറഞ്ഞു. ഒരിക്കലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആകാന്‍ കഴിയും എന്ന് കരുതിയിട്ടില്ല. ഇനി ഉള്ളത് ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ആണ്.

വളരെ പെട്ടന്ന് തന്നെ സര്‍ക്കാരിനെതിരായ സമര പരിപാടികള്‍ ആലോചിക്കും. എല്ലാ രീതിയിലും പരാജയപ്പെട്ട സര്‍ക്കാര്‍ ആണ് ഇവിടെ. ഭരണ തുടര്‍ച്ചക്ക് രാഷ്ട്രീയ പ്രസ്ഥാനത്തെ മലീനമാക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണമാണ് പിണറായി സര്‍ക്കാരെന്നും ജനീഷ് പറഞ്ഞു.
സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് പോരാട്ടം തുടരും. പദവിയല്ല, പ്രവര്‍ത്തനമാണ് പ്രധാനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസിനെ പരിഗണിക്കണം. ജയസാധ്യതയുള്ള സീറ്റ് നല്‍കണം. 10 വര്‍ഷം മുന്‍കൂട്ടി കണ്ട് യുവാക്കളെ വളര്‍ത്തണമെന്നും കെപിസിസി നേതൃത്വത്തോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും ജനീഷ് പറഞ്ഞു.