Kerala

സമുദായ വഞ്ചകൻ; സുകുമാരൻ നായർക്കെതിരെ വീണ്ടും പോസ്റ്റർ

 

ആലപ്പുഴ: ശബരിമല വിഷയത്തിലെ സർക്കാർ അനുകൂല നിലപാടിന് പിന്നാലെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ വീണ്ടും പോസ്റ്റർ പ്രതിഷേധം. ആലപ്പുഴയിലും പത്തനംതിട്ടയിലുമാണ് ഇന്ന് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്.

പത്തനംതിട്ട തിരുവല്ല പെരിങ്ങര എൻഎസ്എസ് കരയോഗത്തിന് സമീപവും പെരിങ്ങര ജംഗ്ഷനിലും ബാനർ സ്ഥാപിച്ചിട്ടുണ്ട്.

പെരിങ്ങര ലക്ഷ്മി നാരായണ ക്ഷേത്ര ജംഗ്ഷനിലും ബാനർ വെച്ചിട്ടുണ്ട്.

സേവ് നായർ ഫോറത്തിന്റെ പേരിലാണ് ബാനർ. പിന്നിൽ നിന്ന് കാലുവാരിയ പാരമ്പര്യം നല്ല നായർക്കില്ല, ശബരിമല അയ്യപ്പ സ്വാമിയുടെ ആചാര സംരക്ഷണത്തിന് അണിനിരന്ന ആയിരങ്ങളെ അപമാനിച്ച സമുദായ വഞ്ചകൻ രാജിവെക്കുക എന്നീ വാചകങ്ങളാണ് ബാനറിൽ ഉള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top