ചങ്ങനാശ്ശേരി NSS ഹിന്ദു കോളജ് മലയാളം വിഭാഗം മുൻ മേധാവിയും എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ പ്രഫസർ എസ് നാരായണൻ നായർ (77) അന്തരിച്ചു. അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിച്ചതിനുശേഷം നായർ സർവ്വീസ് സൊസൈറ്റിയുടെ മുഖപത്രമായ സർവ്വീസ് വാരികയുടെ എഡിറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു.

ഭഗവ്ദ് ഗീതയുടെ ‘ഗീതാമൃതം’ ഭാഷ്യം, അദ്ധ്യാത്മ രാമായണം വ്യാഖ്യാനം, ഹരിനാമകീർത്തനം പഠനം തുടങ്ങിയവയാണ് പ്രധാന കൃതികൾ.
ചങ്ങനാശ്ശേരി NSS താലൂക്ക് യൂണിയൻ മുൻ കമ്മറ്റിയംഗം, പുഴവാത് NSS കരയോഗം മുൻ പ്രസിഡൻ്റ്, NSS ആദ്ധ്യാത്മിക പഠന കേന്ദ്രം മുൻ കോർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു.
അച്ഛൻ പരേതനായ സി എൻ ശിവരാമൻ നായർ, കിടങ്ങൂർ . അമ്മ തറപ്പേൽ ടി.കെ. സരസ്വതിയമ്മ .
ഭാര്യ, രാധിക കെ. BSNL റിട്ടയേഡ് എൻജിനീയർ (തലശ്ശേരി ഉണ്യാമഠത്തിൽ കുടുംബാംഗം)
മക്കൾ Dr. സിദ്ധാർത്ഥ് N. അസോസിയേറ്റ് പ്രഫസർ NSS എൻജി. കോളജ് പാലക്കാട്.ശ്രീനാഥ് N ( Co founder & COO, HYRE0 )
മരുമക്കൾ Dr. രജനി S ചന്ദ്രൻ, ചിറ്റൂർ ഗവ. ആശുപത്രി.
അഞ്ജന നായർ, TECHNICAL LEAD, EPAM ( TVM )
സഹോദരങ്ങൾ’ Dr. S. രാമചന്ദ്രൻ, S. രാധാകൃഷ്ണൻ, S. അരുന്ധതിക്കുട്ടിയമ്മ, ഹരി വേണു വി എസ്സ്.
സംസ്കാരം 18l2/25 ചൊവ്വാഴ്ച 2.30 ന് ചങ്ങനാശ്ശേരി പുഴവാത് ആനന്ദപുരം ക്ഷേത്രത്തിനു സമീപം ശ്രീരാഗം ഭവനത്തിൽ.

