India

നൂഡിൽസ് കഴിച്ച ഏഴ് വയസുകാരൻ മരിച്ചു; ആറ് കുടുംബാം​ഗങ്ങൾ ​ചികിത്സയില്‍

പിലിഭിത്ത്: ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലം ഏഴ് വയസുകാരന് ദാരുണാന്ത്യം. ആറ് കുടുംബാം​ഗങ്ങൾ ​ആശുപത്രിയിൽ ചികിത്സയിലുമാണ്. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം.

ഡെറാഡൂൺ സ്വദേശിയായ രാഹുൽ കുമാർ ആണ് മരിച്ചത്. പിലിഭിത്തിലുള്ള ബന്ധുക്കളെ കാണാൻ അമ്മ സീമയ്ക്കും സഹോ​ദരങ്ങളായ വിവേകിനും സന്ധ്യക്കും ഒപ്പമാണ് രാഹുൽ എത്തിയത്. ഉച്ചഭക്ഷണമായി കഴിച്ച നൂഡിൽസാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. അരിയാഹാരത്തിനൊപ്പമാണ് ഇവർ നൂഡിൽസ് കഴിച്ചത്. നൂഡിൽസ് കഴിച്ചതിന്റെ അടുത്ത ദിവസം എല്ലാവർക്കും കഠിനമായ വയറുവേദനയും അതിസാരവും അനുഭവപ്പെടുകയായിരുന്നു. ആരോ​ഗ്യനില വഷളായതോടെ എല്ലാവരും ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രാഹുലിന്റെ ജീവൻ രക്ഷിക്കാനായില്ല. സീമയും സന്ധ്യയും വിവേകും സീമയുടെ മൂന്നു സഹോദരങ്ങളും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. വിവേകിന്റെ നില ​ഗുരുതരമായി തുടരുകയാണ്.

വിവേക് റായ്ബറേലി ജില്ലാ ആശുപത്രിയിലും മറ്റുള്ളവർ പിലിഭിത്തിലെ സാമൂഹിക ചികിത്സാ കേന്ദ്രത്തിലുമാണ് ഉള്ളത്. വിവേക് ഒഴികെയുള്ളവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് സാമൂഹിക ചികിത്സാ കേന്ദ്രത്തിലെ ഡോക്ടർ റാഷിദ് പറഞ്ഞതായി ന്യൂസ്18 റിപ്പോർട്ട് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top