തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ് പരാമര്‍ശത്തിനെതിരെ സംസാരിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചത്. ഇന്നും പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രി തങ്ങളില്‍ ഒരു അംഗത്തെ ബോഡി ഷെയിമിങ് നടത്തി. അത് അപമാനമാണെന്നും വി.ഡി. സതീശന് പറഞ്ഞു. അംഗങ്ങള്‍ ഇരുന്നാലല്ലാതെ പ്രതിപക്ഷ നേതാവിന് മൈക്ക് കൊടുക്കില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.
എന്നാല്‍ സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നത് നിഷ്പക്ഷനായിട്ടല്ലെന്ന് വി.ഡി. സതീശന് പറഞ്ഞു. പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
