Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്‍റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്. 40 മുതൽ 50 സീറ്റുകളിലേക്ക് വരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.

36 സീറ്റിലേക്ക് നിലവിൽ സ്ഥാനാർത്ഥികളായി. അതേസമയം അന്തിമ സ്ഥാനാർത്ഥി നിർണയത്തിനായി ഇന്ന് ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കും. യോഗത്തിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ ഇന്ന് ഡൽഹിയിലെത്തും.

ഇത്തവണ 90 സീറ്റുകളിലേക്കാണ് കോൺഗ്രസ് മത്സരിക്കുന്നത്. ബാക്കി സീറ്റുകളിലേക്ക് ബുധനാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപനമുണ്ടായേക്കും. അതുവരെ നേതാക്കൾ ഡൽഹിയിൽ തുടരുമെന്നാണ് വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top