തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പൊലീസിനും കോളേജ് മാനേജ്‌മെന്റിനുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം.

അധ്യാപകരായ റാമിനും സംഗീതയ്ക്കും പൊലീസില്‍ നിന്നോ മാനേജ്‌മെന്റില്‍ നിന്നോ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് കുടുംബം ആരോപിച്ചു. ഇത്രദിവസമായിട്ടും റാമിനെയും സംഗീതയെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കണം. കേസ് വലിച്ചുനീട്ടി കൊണ്ടുപോയേക്കാം.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ എന്തുകൊണ്ട് കാലതാമസം ഉണ്ടാകുന്നുവെന്നും നിതിന്‍ രാജിന്റെ സഹോദരി രാഖി ചോദിച്ചു.