വേനലും ചൂടും കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്. ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് കടന്നു.

ഇന്നലെ വൈകുന്നേരമാണ് വൈദ്യുതി ഉപഭോഗം 6012 മെഗാവാട്ട് ആയത്. ഏപ്രിൽ 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു മുൻ റെക്കോർഡ്.

വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതോടെ കെഎസ്ഇബിയും ആശങ്കയിലാണ്. കടുത്ത ചൂടിൽ ഫാൻ, കൂളർ, എ സി എന്നിവ ഉപയോഗിക്കുന്നതിൽ വലിയ വർധനവ് ഉണ്ടായതാണ് വൈദ്യുതി ഉപഭോഗം വർധിപ്പിച്ചത്. ഉപഭോഗം 6000 മെഗാവാട്ട് പിന്നിട്ടാൽ പ്രതിസന്ധി ഉണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെത്തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.