India

മെട്രോയിൽ യാത്ര ചെയ്ത് നിർമല സീതാരാമൻ; വീഡിയോ വൈറൽ

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യാത്ര ചെയ്ത് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ലക്ഷ്മി നഗറിലേക്ക് നടത്തിയ യാത്രയിൽ മന്ത്രി സഹയാത്രികരുമായി ആശയവിനിമയം നടത്തി.

മന്ത്രിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ യാത്രയിൽ നിന്നുള്ള ചിത്രങ്ങളും സഹയാത്രികരുമായി ചിത്രങ്ങൾ എടുക്കുന്നതിന്റെ വീഡിയോകളും പങ്കുവെച്ചു.

ബി.ജെ.പിയുടെ ഈസ്റ്റ് ഡൽഹി ലോക്‌സഭാ സ്ഥാനാർഥി ഹർഷ് മൽഹോത്രക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു കേന്ദ്ര ധനമന്ത്രി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top