ആഗോളതലത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും ഇന്ത്യ വളര്‍ച്ച കൈവരിച്ചു. ഇന്ത്യ ഏഴുശതമാനം വളര്‍ച്ച നിലനിര്‍ത്തിയതായി ധനമന്ത്രി പറഞ്ഞു. 12 വർഷം മുമ്പ് ഞങ്ങൾ അധികാരമേറ്റതുമുതൽ രാജ്യത്തിന്റെ സാമ്പത്തിക പാത സ്ഥിരത, സാമ്പത്തിക അച്ചടക്കം, സുസ്ഥിര വളർച്ച, മിതമായ പണപ്പെരുപ്പം എന്നിവയാൽ അടയാളപ്പെടുത്തിയിരിക്കുന്നു.

അനിശ്ചിതത്വത്തിന്റെയും തടസ്സങ്ങളുടെയും സമയങ്ങളിൽ പോലും ഞങ്ങൾ നടത്തിയ ബോധപൂർവമായ തെരഞ്ഞെടുപ്പുകളുടെ ഫലമാണിത്’_ ധനമന്ത്രി പറഞ്ഞു.