Kerala

വായിക്കാനും ജീവിക്കാനും നിർമല കോളേജിലേക്ക് വരൂ; കോളേജിന്റെ പേരില്‍ പ്രചരിക്കുന്ന പരസ്യവീഡിയോയ്ക്കെതിരെ മുവാറ്റുപുഴ നിർമലകോളേജ്

വായിക്കാനും ജീവിക്കാനും നിർമല കോളേജിലേക്ക് വരൂ, 2024ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു എന്ന തരത്തിൽ പ്രണയ രംഗത്തിനൊപ്പമുള്ള കോളേജ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. എന്നാൽ ഈ വീഡിയോയെ തള്ളിപറഞ്ഞിരിക്കുകയാണ് മുവാറ്റുപുഴ നിർമല കോളേജ്.

കഴിഞ്ഞ എഴുപത് വർഷമായി കോളേജ് ഉയർത്തിപ്പിടിക്കുന്ന സാംസ്കാരികവും ധാർമികവുമായ മൂല്യങ്ങള്‍ക്കെതിരാണ് ഈ വീഡിയോ എന്നാണ് പ്രിൻസിപ്പല്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം കൈകാര്യം ചെയ്തിരുന്ന ഏജൻസി പുറത്തുവിട്ടതാണെന്നും അത് കോളേജിന്റെ അറിവോടുകൂടിയല്ല എന്നും കുറിപ്പില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top